Translate

Saturday 25 January 2014

ജനാധിപത്യഉത്സവാശംസകള്‍

സമത്വത്തെ ഭയക്കുന്ന നാടായിരുന്നു ഭാരതം. ആ പാരമ്പര്യം ജാതി നിയമത്തിലൂടെ ആയിരത്താണ്ടുകള്‍ ആര്യന്മാര്‍ നിലനിര്‍ത്തിയിരുന്നു.നമ്മുടെ രാജ്യം സൈന്ധവസാംസ്‌ക്കാരികതയുടെ അടിത്തറയാണ്. ആ അടിത്തറ അടുക്കും ചിട്ടയുമാക്കി 'പ്രജ്ഞയിലും കരുണയിലും മൈത്രിയിലും' ജീവിതമാക്കാന്‍ ഗൗതമബുദ്ധന്‍ ഉപദേശിച്ചു. ആ ജീവിതക്രമം നിയമമാക്കി ബാബസാഹേബ് അംബേദ്ക്കറുടെ ഭരണഘടനയിലൂടെ തിരികെ വന്നദിനമാണ് 1950 ജനുവരി 26. 'സമത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സാഹോദര്യത്തിന്റേയും ദിനം'. ജാതിവ്യവസ്ഥയും അയിത്തവും ആചരിക്കാത്തവര്‍ക്ക് വധശിക്ഷനല്‍കുന്ന അസമത്വത്തിന്റേയും ചൂഷണത്തിന്റേയും കാലഘട്ടമല്ല. ജാതിവ്യവസ്ഥയും അയിത്തവും ആചരിക്കുന്നവര്‍ക്ക് ശിക്ഷാവിധി നല്‍കുന്ന സമത്വത്തിന്റെ കാലമാണ്. ജനാധിപത്യത്തിന്റെ വരവ് മാനവികതയുടെ ഉത്സവത്തിന്റെ ദിനമാകട്ടെ!!! ആ ജനാധിപത്യഉത്സവത്തിന് എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും DHRMന്റെ ആശംസകള്‍.!!!


No comments:

Post a Comment