Translate

Saturday 25 January 2014

ജനാധിപത്യഉത്സവാശംസകള്‍

സമത്വത്തെ ഭയക്കുന്ന നാടായിരുന്നു ഭാരതം. ആ പാരമ്പര്യം ജാതി നിയമത്തിലൂടെ ആയിരത്താണ്ടുകള്‍ ആര്യന്മാര്‍ നിലനിര്‍ത്തിയിരുന്നു.നമ്മുടെ രാജ്യം സൈന്ധവസാംസ്‌ക്കാരികതയുടെ അടിത്തറയാണ്. ആ അടിത്തറ അടുക്കും ചിട്ടയുമാക്കി 'പ്രജ്ഞയിലും കരുണയിലും മൈത്രിയിലും' ജീവിതമാക്കാന്‍ ഗൗതമബുദ്ധന്‍ ഉപദേശിച്ചു. ആ ജീവിതക്രമം നിയമമാക്കി ബാബസാഹേബ് അംബേദ്ക്കറുടെ ഭരണഘടനയിലൂടെ തിരികെ വന്നദിനമാണ് 1950 ജനുവരി 26. 'സമത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സാഹോദര്യത്തിന്റേയും ദിനം'. ജാതിവ്യവസ്ഥയും അയിത്തവും ആചരിക്കാത്തവര്‍ക്ക് വധശിക്ഷനല്‍കുന്ന അസമത്വത്തിന്റേയും ചൂഷണത്തിന്റേയും കാലഘട്ടമല്ല. ജാതിവ്യവസ്ഥയും അയിത്തവും ആചരിക്കുന്നവര്‍ക്ക് ശിക്ഷാവിധി നല്‍കുന്ന സമത്വത്തിന്റെ കാലമാണ്. ജനാധിപത്യത്തിന്റെ വരവ് മാനവികതയുടെ ഉത്സവത്തിന്റെ ദിനമാകട്ടെ!!! ആ ജനാധിപത്യഉത്സവത്തിന് എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും DHRMന്റെ ആശംസകള്‍.!!!


Monday 13 January 2014

DHRM kudumba dharnna -ernakulam

ദലിത്‌വംശഹത്യ ലക്ഷ്യം വെച്ച് ''വ്യാജ ദലിത്തീവ്രവാദം ചമച്ച്'' നുണപ്രചരണം ചെയ്യുന്ന ദേശാഭിമാനി പത്രത്തിനെതിരെ DHRM നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ DHRM  സ്റ്റേറ്റ് കണ്‍ട്രോളര്‍ വി.വി സെല്‍വരാജ് ''ദേശാഭിമാനി പത്രം കത്തിച്ച്'' ഉദ്ഘാടനം ചെയ്യുന്നു. 


കൂടുതല്‍ ചിത്രങ്ങള്‍ക്ക്:

Friday 10 January 2014

പ്രതിഷേധിക്കൂ...പ്രതികരിക്കൂ...

പാര്‍ലമെന്റ് ഇലക്ഷന്‍ അടുത്തു... 'പാര്‍ട്ടിക്ക് വോട്ടിടാത്ത ദലിതരെ വീണ്ടും വേട്ടയാടാന്‍' വരുന്നു വീണ്ടും..... CPI(M)ന്റെ ''ദലിത് തീവ്രവാദം''!!!!???

വ്യാജതീവ്രവാദം കെട്ടിവെച്ച് കഴിഞ്ഞകമ്മ്യൂണിസ്റ്റുസര്‍ക്കാര്‍ നടത്തിയ ''ദലിത് വേട്ട'' വീണ്ടും തുടരാന്‍ ദേശാഭിമാനി പത്രം രംഗത്ത്.
കല്ലുവെച്ചനുണകള്‍ പ്രചരിപ്പിക്കുന്ന ദേശാഭിമാനിപത്രം നിരോധിക്കണമെന്ന് DHRM സര്‍ക്കാരിനോട് ആവശ്യപെടുന്നു.
പട്ടികവിഭാഗ ജനതയെ കുറ്റവാളികളും തീവ്രവാദികളുമാക്കി വേട്ടയാടാന്‍ CPI(M)നടത്തുന്ന ഗൂഢശ്രമമാണ് ഇപ്പോള്‍ ദേശാഭിമാനിയിലൂടെ പുറത്ത് വന്നിരിക്കുന്നത്. കാക്കനാടു നടന്ന സ്‌ഫോടനവാര്‍ത്ത ദേശാഭിമാനി വഴിതിരിച്ചുവിടുന്നത് ഇതിനുദാഹരണമാണ്. ഇതിലൂടെ യഥാര്‍ത്ഥപ്രതികള്‍ രക്ഷപെടാനും നിരപരാധികളായ പട്ടികവിഭാഗക്കാരെ വംശഹത്യചെയ്യാനുമാണ് CPI(M) ജാതിഭീകരര്‍ ലക്ഷ്യംവെക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് DHRM കുടുംബാംഗങ്ങള്‍ എറണാകുളം കലൂരിലെ ദേശാഭിമാനി ഓഫീസിനുമുന്നില്‍ 2014 ജനുവരി 13 പകല്‍ 11 മണിമുതല്‍ കൂട്ടധര്‍ണ്ണനടത്തുന്നു. വിവിധ ദലിത് സംഘടനാനേതാക്കള്‍ ധര്‍ണയെ അഭിസംബോധനചെയ്യും.