Translate

Saturday 15 November 2014

100 ഭൂരഹിത കുടുംബങ്ങള്‍ക്ക് 'വാസയോഗ്യ ഭൂമിദാനപദ്ധതി'



ജനാധിപത്യ വിശ്വാസികളെ

കേരളത്തിലെ ദലിത് ആദിവാസികോളനികളില്‍ പ്രബോധന സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യസാംസ്‌ക്കാരികരാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിച്ച ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM)ന്റെ 7ാം വര്‍ഷികദിനമാണ് 2014 ഡിസംബര്‍ 26.
           2007ല്‍ രജി നമ്പര്‍:ER637/07ല്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടന ജാതിവെറിയന്‍മാരുടേയും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റേയും അപവാദപ്രചരണങ്ങളേയും അടിച്ചമര്‍ത്തലുകളേയും കെട്ടിച്ചമച്ച 'ദലിത് തീവ്രവാദത്തേയും' അതിജീവിച്ച് കേരളസമൂഹത്തില്‍ ജനാധിപത്യ ശബ്ദമായി DHRM 7 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്.
              DHRMന്റെ നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കും അതിജീവനത്തിന്റെയും കരുത്ത് ജനാധിപത്യത്തെ മനസ്സിലേറ്റുന്ന കേരളജനതയുടെ പിന്തുണമാത്രമാണ്. ഈ ജനശക്തിയുടെ അടിത്തറയില്‍ DHRM വാര്‍ഷികസമ്മേളനത്തില്‍ 100 ഭൂരഹിത കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമിദാനപദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നു.
           മാറിമാറി കേരളം ഭരിക്കുന്ന ഭരണകര്‍ത്താക്കള്‍ ഭൂരഹിതരുടേയും ദലിത് ആദിവാസികളുടേയും ഭൂമിവിഷയം കേവലം പാര്‍പ്പിടഭൂമി പ്രശ്‌നമായി ചുരുക്കി 3സെന്റ് തുണ്ടുഭൂമിയില്‍ ഒതുക്കിയിരിക്കുന്നു. അതുകൊണ്ടാണ് മരിച്ചടക്കാന്‍ മണ്ണില്ലാതെ സ്വന്തം വീടിന്റെ അടുക്കളയും കക്കൂസും ശവക്കല്ലറയാക്കേണ്ട ഗതികേടില്‍ ഈ ജനത എത്തിചേര്‍ന്നിരിക്കുന്നത്. ഈ ദുരന്തം കേരളമണ്ണില്‍ ആവര്‍ത്തിക്കുന്നതിന് സര്‍ക്കാരുകള്‍ മൂന്നുസെന്റു പദ്ധതി ഇന്നും തുടരുകയാണ്.
             കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസാമൂഹികസാംസ്‌ക്കാരികസന്നദ്ധമനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്ക് ലാഘവത്തോടെ പരിഹരിക്കാന്‍ പറ്റുന്നതാണ് ഭൂരഹിതരുടെ 'പാര്‍പ്പിട സംവിധാനമൊരുക്കന്നതിനു വേണ്ടിയുള്ള ഭൂമിനല്‍കുക' എന്നുള്ള പ്രവര്‍ത്തനം.
               എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പഠനോപകരണവിതരണവും വികലാംഗര്‍ക്കു നല്‍കുന്ന വീല്‍ചെയര്‍ വിതരണവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ജൈവകൃഷി പ്രോല്‍സാഹനവും ഇത്തരം സംഘടകള്‍ ഏറ്റെടുക്കുമ്പോള്‍ ഭൂമിവിഷയം മാത്രം ഏറ്റെടുക്കാനും നടപ്പിലാക്കാനും തയ്യാറാകുന്നില്ല.
                 രണ്ടായിരത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഒന്ന് മനസ്സിരുത്തി പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ ലക്ഷങ്ങള്‍ക്കു പുറത്തുവരുന്ന ഭൂരഹിതരുടെ പാര്‍പ്പിട ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഭൂമിപ്രശ്‌നം വീടുവെയ്ക്കല്‍ പദ്ധതിയല്ലായെന്ന് കേരളിയര്‍ ചിന്തിച്ചത് കേരളത്തില്‍ നടന്ന ദലിത് ആദിവാസിമുന്നേറ്റങ്ങളാണ്.
                      ''ആരുടേയും ഔദാര്യമില്ലാതെ ജനിച്ചമണ്ണില്‍ കൃഷിചെ്‌യ്തുജീവിക്കാനുള്ള ഭൂമി'' ഈ ആവശ്യം മുത്തങ്ങയിലൂടെ ചെങ്ങറസമരമായും അതില്‍നിന്ന് അരിപ്പയും ആറളവും നില്‍പ്പുസമരവുമായി ഇന്നും തുടരുന്നു.
                    ഭൂരഹിതരായ കേരളീയരോട് പതിറ്റാണ്ടുകളായി കുത്തക രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടവും തുടരുന്ന ചതിയും വഞ്ചനയും ഇന്നും അവസാനിപ്പിച്ചിട്ടില്ല. വന്‍കിട കുത്തകകള്‍ക്കും തോട്ടം മാഫിയകള്‍ക്കും പാട്ടത്തിനും പതിച്ചും യഥേഷ്ടം ഭൂമിനല്‍കുന്ന ഭരണകര്‍ത്താക്കള്‍ അവരെ തെരഞ്ഞെടുത്ത് അധികാരികളാക്കുന്ന മലയാളികള്‍ക്ക് തൊഴില്‍ചെയ്ത് ജീവിക്കാനുള്ള മണ്ണുനല്‍കാന്‍ എന്തിനുമടിക്കുന്നു?.
                     കേരളത്തില്‍ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനാധിപത്യസംഘടനകള്‍ ഭൂരഹിതരുടെ പാര്‍പ്പിട ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ മുന്നോട്ടുവരണമെന്നും സര്‍ക്കാര്‍ കൃഷിഭൂമി നല്‍കി സരംരക്ഷിക്കണമെന്നുമാണ് DHRMആവശ്യപ്പെടുന്നത്.
              അതുകൊണ്ട് ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് 100 ഭൂരഹിതകുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കാനുള്ള 20 സെന്റില്‍ കുറയാത്ത വാസയോഗ്യഭൂമി കേരളസമൂഹത്തിന്റെ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി നല്‍കാനുള്ള ഒന്നാംഘട്ട ഭൂദാനപദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുകയാണ്.
             ഈ സംരംഭം വിജയിപ്പിക്കുന്നതിന് എല്ലാ സന്മനസ്സുകാരും മുന്നോട്ടുവരണം എന്നാണ് ഈ അവസരത്തില്‍ DHRMന് പറയാനുള്ളത്.
                  ദലിത് ആദിവാസികോളനികളില്‍ സാമൂഹ്യ വിദ്യാഭ്യാസവും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൂം, സാധാരണക്കാരിലെ കുട്ടികള്‍ക്ക് ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് 'ഹോംസ്‌ക്കൂള്‍' പദ്ധതിയ്ക്കും, 'സ്ത്രീധനരഹിത സമൂഹവിവാഹത്തിനും' പ്രോത്സാഹനം നല്‍കിയ ജനാധിപത്യ വിശ്വാസികള്‍ DHRM ന്റെ ഈ സംരംഭത്തിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 
                    ഒട്ടനവധി ആവശ്യങ്ങള്‍ക്ക് സാമ്പത്തികം ചെലവഴിക്കുന്ന നമ്മള്‍ തെരുവിലേയ്ക്ക് വലിച്ചെറിയുന്ന ഒരുകുടുംബത്തെ സംരക്ഷിക്കാന്‍ നമ്മുടെ ഒരാവശ്യത്തിന്റെ പണം ഭൂദാനപദ്ധതിക്കായി മാറ്റുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. 
                അതോടൊപ്പം 2014 ഡിസംബര്‍ 26ന് കൊല്ലം ആശ്രാമം മൈതാനിയില്‍ സംഘടിപ്പിച്ചിരിക്കുന്ന 7ാംവാര്‍ഷിക സമ്മേളനത്തേയും ഒന്നാംഘട്ട ഭൂദാനപദ്ധതിയേയും വിജയപ്രദമാക്കാന്‍ എല്ലാജനാധിപത്യ വിശ്വാസികളുടെയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
കറുത്തവിപ്ലവ അഭിവാദനങ്ങളോടെ
സജികൊല്ലം 
(പ്രോഗ്രാം കണ്‍വീനര്‍)


Saturday 6 September 2014

''ചത്തും.....കൊന്നും.....അടക്കികൊള്ളുക...!?''പള്ളിബാണപെരുമാള്‍

''ചത്തും.....കൊന്നും.....അടക്കികൊള്ളുക...!?''പള്ളിബാണപെരുമാള്‍
വീദേശ ആര്യന്‍ രാജാവ് വാക്പതി(വാമനന്‍)യോട് പടപൊരുതി വീരമൃത്യു പ്രാപിച്ച ചേരഗോത്രത്തിലെ അവസാന രാജാവ് പള്ളിബാണപെരുമാളിന്റെ തദ്ദേശിയരോടുള്ള അന്ത്യകല്‍പ്പന''നീ ചത്താലും വിദേശനുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് നിന്റെ മണ്ണിനേയും സന്തതികളേയും സംരക്ഷിച്ചുകൊള്ളുക.''
വരപി.എസ്.ബാനര്‍ജി

Thursday 28 August 2014

YAZAMAAN AYYANKALI 151th birth anniversary celebration

2014 ആഗസ്റ്റ് 28 യജമാന്‍ അയ്യന്‍കാളിയുടെ 151ാം ജന്മവാര്‍ഷികദിനഘോഷവും വരമൊഴി മഹോത്സവവും ജാതിരഹിതസ്ത്രീധനരഹിത ബൗദ്ധാചാര പ്രകാരമുള്ള ചേരല്‍( സമൂഹവിവാഹവും) പത്തനംതിട്ടബുദ്ധ പഗോഡയില്‍ ...


https://www.facebook.com/media/set/?set=a.335686416590816.1073741878.107801369379323&type=1

Monday 25 August 2014

Karimannu acharam PTA Buddha Pagoda

2014 ആഗസ്റ്റ് 28നു നടക്കുന്ന വരമൊഴിമഹോത്സവത്തിനു വേണ്ടിയുള്ള 'കരിമണ്ണ് (യജമാനന്‍ അയ്യന്‍കാളിയുടെ ജന്മദേശത്തുനിന്ന് കൊണ്ടുവന്ന മണ്ണ് ) വന്ദേജി ധമ്മമിത്രന്‍തദ്ദേശ ബുദ്ധമതാചാരപ്രകാരം കൊടുമണ്‍ ബുദ്ധപഗോഡയില്‍ കൊണ്ടുവന്നപ്പോള്‍...

https://www.facebook.com/media/set/?set=a.330583257101132.1073741877.107801369379323&type=1

Sunday 3 August 2014

ആഗസ്റ്റ് 4-ലീഡര്‍ കല്ലറസുകുമാരന്‍ ജന്മവാര്‍ഷികദിനം

യജമാനന്‍ അയ്യന്‍കാളിയ്ക്കുശേഷം ജാതിക്കതീതമായി തദ്ദേശിയരെ സംഘടിപ്പിക്കുകയും ജനാധിപത്യവ്യവസ്ഥയ്ക്കനുസരിച്ച് അവരെ സജ്ജമാക്കുകയും ചെയ്ത ലീഡര്‍ കല്ലറസുകുമാരന്‍സാറിന്  കറുത്ത വിപ്ലവഅഭിവാദനങ്ങള്‍....

Friday 1 August 2014

DHRMന്റെ സ്ത്രീധനരഹിത, ജാതിരഹിത, സമൂഹവിവാഹം(ചേരല്‍)

പത്തനംതിട്ട, കൊടുമണ്‍-ബുദ്ധപഗോഡയില്‍ യജമാനന്‍ അയ്യന്‍കാളിയുടെ 151-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2014 ആഗസ്റ്റ് 28ന് ജാതിരഹിതവും സ്ത്രീധനരഹിതവുമായ സമൂഹവിവാഹം(ചേരല്‍) നടക്കുന്നു. ഇന്ന് നമ്മുടെരാജ്യത്ത്  സ്ത്രീധന സമ്പ്രദായം ഒരു മഹാവിപത്തായി മാറയിരിക്കുകയാണ്. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അത് പോക്കറ്റ് മണിയായും സംഭാവനയായും രൂപഭേദം വരുത്തി സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം കുടുംബതകര്‍ച്ചയും ആത്മഹത്യകളും കുട്ടികളുടെ അനാഥത്വവും കൂടിവരികയാണ്. സാമൂഹ്യമാറ്റത്തിനു വേണ്ടി പ്രതിജ്ഞാബദ്ധമായ സംഘടനകള്‍പോലും സ്ത്രീധന നിരോധനം പ്രവര്‍ത്തിതലത്തില്‍ കൊണ്ടുവരാന്‍  ശ്രമിക്കുന്നില്ല. കേവലം പറച്ചിലുകള്‍മാത്രമാണ്  ഇത്തരം വിഭാഗക്കാരില്‍ നിന്നും ഉണ്ടാകുന്നത്. എന്നാല്‍ ദലിത് ഹ്യൂമണ്‍റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) സ്ത്രീധനരഹിതവിവാഹങ്ങള്‍ക്ക് ജനാധിപത്യ മാതൃകയാകുകയാണ്. അതുപോലെ നമ്മുടെ രാജ്യത്തെ നൂറ്റാണ്ടുകളായി സര്‍വ്വപുരേഗതിയും തടസ്സപെടുത്തിയത് ജാതിവ്യവസ്ഥയും ജാതിസംസ്‌ക്കാരവുമാണ്. അതിനെ സമ്പൂര്‍ണ്ണമായും തുടച്ചുമാറ്റുന്നതിന്റെ ഭാഗമായി സ്വജാതി വിവാഹത്തെ നിരാകരിക്കുന്ന വൈവാഹിക ക്രമത്തിന് തുടക്കം കുറിയ്ക്കുകയാണ്. ഇന്ത്യന്‍ സാംസ്‌കാരികതയില്‍ രൂപം കൊണ്ടിട്ടുള്ള ബുദ്ധമതരീതിയില്‍  ഗോത്രാചാരപ്രകാരം ചേരല്‍(വിവാഹം) നടക്കുന്നു. രാവിലെ 8:06ന്  ബുദ്ധപുരോഹിതന്‍-വന്ദേജി ധമ്മ മിത്രയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ചേരലിനുശേഷം പത്തനംതിട്ട മുനിസിപ്പാലിറ്റി സ്റ്റേഡിയത്തില്‍ 'ഊരുകാണല്‍ ചടങ്ങ്' (സ്വീകരണം) എന്നിവയും രാവുത്സവവും(കൊട്ടും പാട്ടും ആട്ടവും) ഉണ്ടായിരിക്കുന്നതാണ്. ഈ സംരംഭത്തെ വിജയിപ്പിക്കുന്നതിന് എല്ലാജനാധിപത്യ വിശ്വാസികളേയും ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

Monday 21 July 2014

August 28 Yazamaan Ayyankali Piravi dinam


2014 ആഗസ്റ്റ് 1 മുതല്‍ 26വരെ പ്രചരണ പരിപാടി സഹകരിക്കുക.... പങ്കാളിയാകുക.....

ജനാധിപത്യ വിശ്വാസികളെ,
കേരളത്തിലെ നവോത്ഥാനനായകന്മാരില്‍ പ്രമുഖനായ യജമാനന്‍ അയ്യന്‍കാളിയുടെ 151ാമത് ജന്മവാര്‍ഷികദിനമാണ് 2014 ആഗസ്റ്റ് 28. ആ ദിനം ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) വരമൊഴി മഹോത്സവമായി ആഘോഷിക്കുകയാണ്. അതോടൊപ്പം ജാതിരഹിതവും സ്ത്രീധനരഹിതവുമായ വിവാഹവും (ചേരല്‍) നടത്തുന്നു. ഇന്ന് നാം ജനാധിപത്യവ്യവസ്ഥയിലും നിയമത്തിലുമാണ് ജീവിക്കുന്നത്. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്ല്യനീതിയിലും സ്വാതന്ത്ര്യത്തിലും കഴിയുവാന്‍ അവസരം ലഭിച്ചത് 1950 ജനുവരി 26 മുതല്‍ക്കാണ്. എന്നാല്‍ യജമാനന്‍ അയ്യന്‍കാളിയുടെ കാലഘട്ടം ഇങ്ങനെയായിരുന്നില്ല. ബഹുഭൂരിപക്ഷം മനുഷ്യര്‍ക്ക് വിദ്യാഭ്യാസം ചെയ്യാനോ, സ്വന്തമായി ഭൂമി കൈവശം വെക്കാനോ, പൊതുവഴിയില്‍ സഞ്ചരിക്കാനോ സ്ത്രീജനങ്ങള്‍ക്ക് മാറുമറയ്ക്കാനോ കഴിയുമായിരുന്നില്ല. എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്ന മനുസ്മൃതിയുടെ കാലഘട്ടമായിരുന്നു അത്. കടന്നുകയറ്റകാരായ ആര്യന്മാര്‍ 5000 വര്‍ഷത്തോളം നമ്മുടെ രാജ്യത്ത് സ്ഥാപിച്ചെടുത്ത സാമൂഹികവ്യവസ്ഥിതിയുടെ ഭരണഘടനയാണ് ഈ മനുസ്മൃതി. നമുടെ രാജ്യത്ത് സാമൂഹിക വിഘടനവും വിവേചനവും സൃഷ്ടിച്ചത് ആര്യന്മാരുടെ ഈ നീതി ശാസ്ത്രമാണ്. ഇതില്‍ വിദേശികളായ ആര്യന്മാര്‍ സവര്‍ണ്ണരായും തദ്ദേശീയരായ ഇന്ത്യക്കാരെ അവര്‍ണ്ണരായും നിയമം മൂലം വേര്‍തിരിച്ചിരുന്നു. ഈ വ്യവസ്ഥിതി എക്കാലവും നിലനില്‍ക്കാന്‍ ജാതികളും ആ ജാതികള്‍ക്ക് പ്രത്യേകം പ്രത്യേകം നിയമങ്ങളും കല്‍പ്പിച്ചിരുന്നു. നിയമലംഘനം നടത്തുന്നവര്‍ അടുത്ത ജന്മത്തില്‍ കുറ്റവാളികളായി ജനിക്കും എന്നാണ് ആര്യന്മാരുടെ കല്‍പ്പന. അതായത് ഇപ്പോള്‍ ജീവിക്കുന്ന നാം ഉയര്‍ന്നവനും താഴ്ന്നവനും ആകുന്നത് കഴിഞ്ഞ ജന്മത്തിലെ നമ്മുടെ കൈയിലിരിപ്പുകൊണ്ടാണ്. കുറ്റകൃത്യങ്ങളുടെ ജാതികളെ അയിത്തക്കാരും ചണ്ഡാളരും എന്നാണ് മനുസ്മൃതി ഭരണഘടനയില്‍ പറഞ്ഞിരുന്നത്. തദ്ദേശിയരായ ഇന്ത്യക്കാരെയാണ് ഇത്തരം സമൂഹമായി മാറ്റിയിരുന്നത്. അങ്ങനെയാണ് ഇന്ത്യക്കാര്‍ക്ക് ഹൈന്ദവ നീതിശാസ്ത്രത്തില്‍ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്നത്. ആയിരത്താണ്ടുകള്‍ നിലനിന്നിരുന്ന അപരിഷ്‌കൃതമായ ഈ നിയമവ്യവസ്ഥിതിയെ ഇന്ത്യയില്‍ ചോദ്യം ചെയ്ത ആദ്യ തദ്ദേശിയന്‍ യജമാനന്‍ അയ്യന്‍കാളിയായിരുന്നു. 1863 ആഗസ്റ്റ് മാസം 28ന് പിറന്ന അദ്ദേഹമാണ് വൈദേശിക മനുനിയമത്തിനെതിരെ സന്ധിയില്ലാത്ത മനുഷ്യാവകാശപോരാട്ടങ്ങള്‍ നയിച്ചത്. ഇന്ത്യക്കാര്‍ കുറ്റകൃത്യങ്ങളുടെ ചിഹ്നങ്ങള്‍ അല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞതും കലാപകാരിയായിമാറിയതും യജമാനന്‍ അയ്യന്‍കാളിയാണ്. യുക്തിരഹിതവും അശാസ്ത്രീയവും മനുഷ്യചൂഷണത്തിന് വേണ്ടി നിലകൊണ്ട ബ്രാഹ്മണഭരണഘടനയുടെ ആദ്യസമ്പൂര്‍ണ്ണ എതിരാളിയായി കലാപങ്ങളിലൂടെ യജമാനന്‍ അയ്യന്‍കാളി വളരുകയായിരുന്നു. ജാതി വ്യവസ്ഥയ്ക്കും ജാതിസംസ്‌ക്കാരത്തിനുമെതിരെ നിരന്തര കലാപങ്ങളാണ് ഈ മണ്ണില്‍ യജമാനന്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്നത്. മനുസ്മൃതിയില്‍ തദ്ദേശിയരെ പാര്‍ശ്വവല്‍കരിക്കപെടുകയും രണ്ടാംതരക്കാരായി ചവിട്ടിതാഴ്ത്തുകയും ചെയ്ത അവസ്ഥയില്‍ നിന്ന് പൊതുസമൂഹത്തിലേയ്ക്ക് ഈ ജനതയെ ഉയര്‍ത്താനുള്ള ആദ്യ പരിശ്രമം കൂടിയാണ് യജമാനന്‍ അയ്യന്‍കാളി നേതൃത്വം കൊടുത്ത നിരന്തര സമരങ്ങള്‍. എല്ലാമനുഷ്യര്‍ക്കും ഒരുവഴിയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ വേണ്ടി നടത്തിയ ചാലിയത്തെരുവുകലാപം(1889), വില്ലുവണ്ടി സമരം(1893), ജാതിഘടനയെ പൊളിച്ച് അറിവിനും അക്ഷരത്തിനുമായി യജമാനന്‍ അയ്യന്‍കാളിസ്ഥാപിച്ച കുടിപള്ളികൂടം(1904), ജാതി സമൂഹത്തിനെതിരായി യജമാന്‍അയ്യന്‍കാളി രൂപീകരിച്ച സാധുജന പരിപാലന സംഘം(1905), സര്‍ക്കാര്‍ പള്ളികൂടങ്ങളില്‍ വിദ്യാഭ്യാസം നേടുന്നതിനുവേണ്ടിയുള്ള കാര്‍ഷികകലാപം(19071908), സ്ത്രീ സമൂഹത്തിന് മാറുമറയ്ക്കാന്‍ വേണ്ടിയുള്ള മാറുമറയ്ക്കല്‍ കലാപം(1915) മനുഷ്യവകാശങ്ങളുടെ കലാപങ്ങളുടെ പട്ടികയില്‍ ചരിത്രത്തില്‍ ഇടംനേടിയ ചിലതുമാത്രമാണ് മേല്‍സൂചിപ്പിച്ചത്. ദാഹനീരുമുതല്‍ ഉടുതുണിയ്ക്കുവരെ കലാപങ്ങളും പോരാട്ടങ്ങളും ചെയ്യേണ്ടിവന്നമണ്ണാണ് നമ്മുടേത്. അതിനു നേതൃത്വം കൊടുത്ത നിരക്ഷക വിപ്ലവകാരിയുടെ ജന്മദിനത്തില്‍ DHRMന്റെ ന്വേതൃത്വത്തില്‍ വരമൊഴി മഹോത്സവവും ചേരലും(വിവാഹം) 2014 ആഗസ്റ്റ് 28 ന് രാവിലെ 8മണി മുതല്‍ നടക്കുന്നു. ബുദ്ധപുരോഹിതന്റെ കാര്‍മികത്വത്തില്‍ പത്തനംതിട്ടകൊടുമണ്‍ ബുദ്ധപഗോഡയില്‍ പുതുതലമുറ 'നമോ തത് ചിനതമ്' (അറിവിനെ നമിക്കുന്നു) എന്നവാക്യമെഴുതി വരമൊഴി മഹോത്സവം ആഘോഷിക്കുന്നു. അതുപോലെ ഇന്ത്യയുടെ ഗോത്രാചാരഅനുഷ്ടാനങ്ങളില്‍ അടിസ്ഥാനമാക്കി ബുദ്ധ മതപ്രകാരം സ്ത്രീധനരഹിതവും ജാതിരഹിതവുമായ ചേരലും(വിവാഹകര്‍മ്മം) നടക്കുന്നു. വൈകുന്നേരം 3 മണിയ്ക്ക് പത്തനംതിട്ട മുനിസിപ്പാലിറ്റി ഗ്രൗണ്ടില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബഹു.ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍(കൊല്ലം പാര്‍ലമെന്റ് എം.പി) മുഖ്യാഥിതിയായിരിക്കുന്ന സമ്മേളനത്തില്‍ വിവിധ സംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക, മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു. വൈകുന്നേരം 7മണിയ്ക്കു നടക്കുന്ന രാവുത്സവം(പാട്ടും,കൊട്ടും,ആട്ടവും) പ്രശസ്ത നാടന്‍പാട്ടുകലാകാരന്‍ പി.എസ്.ബാനര്‍ജിയും സംഘവും നയിക്കുന്നു. യജമാന്‍ അയ്യന്‍കാളിയുടെ 151ാമത് ജന്മവാര്‍ഷികദിനം വമ്പിച്ച ഉത്സവാഘോഷമാക്കിമാറ്റാന്‍ എല്ലാ ജനാധിപത്യവിശ്വാസികളുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. 
കറുത്തവിപ്ലവഅഭിവാദനങ്ങളോടെ 
വി.വി.സെല്‍വരാജ് (പ്രോഗ്രാം കണ്‍വീനര്‍)



Thursday 17 July 2014

DHRM Activist meeting with ARUNDHATHI ROY 2014-july-17

കേരളസര്‍വകലാശാല ചരിത്രവിഭാഗം ചിരുവനന്തപുരം സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച മഹാത്മാഅയ്യന്‍കാളി ചെയര്‍ അന്തര്‍ദേശിയ സെമിനാറിന്റെ ഭാഗമായി 2014 ജൂലൈ 17ന് അരുന്ധതിറോയ് സംസാരിക്കുന്നു.

സെമിനാറില്‍വെച്ച് DHRM ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനവും അരുന്ധതിറോയിയും കണ്ടുമുട്ടിയപ്പോള്‍


ദലിത് സ്വത്വരാഷ്ട്രീയം, നേറ്റീവ് ബുദ്ധിസ്റ്റ് സംസ്‌ക്കാരികത, പൊതുസ്വത്തവകാശം, സ്വതന്ത്ര വിദ്യാഭ്യാസത്തിലൂടെ മാനവികത ഉയര്‍ത്തിപിടിക്കുന്ന ഹോംസ്‌ക്കൂള്‍ പദ്ധതി എന്നിവയെകുറിച്ചും അതിനുവേണ്ടി DHRMമുന്നോട്ടുവെയ്ക്കുന്ന പ്രായോഗിക പ്രവര്‍ത്തനങ്ങളെ കുറിച്ചും തത്തുഅണ്ണന്‍ അരുന്ധതിറോയോട് വിവരിക്കുന്നു. സെലീനപ്രക്കാനം വിവി.സെല്‍വ്വരാജ് തുടങ്ങിയവര്‍ സമീപം(തിരുവനന്തപുരംമസ്‌കറ്റ് ഹോട്ടല്‍ 2014 ജൂലൈ 17)



Tuesday 15 July 2014

ACDFന്റെ അഴിമതി വിരുദ്ധപോരാട്ടത്തിന് 2014 ജൂലൈ 15ന് നടന്ന സമ്മേളനത്തില്‍ DHRM സംസ്ഥാനകമ്മിറ്റിയുടെ സര്‍വ്വവിധ പിന്തുണയും ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനം പ്രഖ്യാപിക്കുന്നു


ACDFന്റെ അഴിമതി വിരുദ്ധപോരാട്ടത്തിന് 2014 ജൂലൈ 15ന് നടന്ന സമ്മേളനത്തില്‍ DHRM സംസ്ഥാനകമ്മിറ്റിയുടെ സര്‍വ്വവിധ പിന്തുണയും ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനം പ്രഖ്യാപിക്കുന്നു



അഴിമതി വിരുദ്ധ ജനാധിപത്യമുന്നണി(ACDF) യുടെ ഉദ്ദേശലക്ഷ്യങ്ങളെകുറിച്ചും സമരരാഷ്ട്രീയത്തേയും കുറിച്ച് നടന്ന വാര്‍ത്താ സമ്മേളനം. കുട്ടപ്പന്‍ ചെട്ടിയാര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍,പി.സി.ജോര്‍ജ്, സെലീനപ്രക്കാനം എന്നിവര്‍.



Monday 23 June 2014

Saraniyadiana


ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനും ചിറയിന്‍കീഴ് നിയോജക മണ്ഡലം ഗൈഡുമായ മനുകുമാര്‍ (36)ന്റെ മരണാനന്തര ചടങ്ങ് ''ശരണിയദിനം'' 2014 ജൂണ്‍ 25 ബുധനാഴ്ച്ച വൈകുന്നേരം 7: 30ന് (ബുദ്ധവര്‍ഷം2610, ആഷാളമാസം5ാം തിയതി ദ്വാദശമത്തില്‍) നടക്കും. ഡി.എച്ച്.ആര്‍.എം നേതൃത്വം കൊടുക്കുന്ന ശരണിയദിനാചാരം ബുദ്ധപുരോഹിതന്‍ വന്ദേജി ധമ്മമിത്രന്റെ കാര്‍മ്മികത്വം വഹിക്കും. സ്ഥലം: വര്‍ക്കല അയിരൂര്‍, കായല്‍പുറം ഈഞ്ചയില്‍ കോണം വീട്ടുവളപ്പില്‍. ബുദ്ധം നമാമി... ധമ്മം നമാമി... സംഘം നമാമി...


Wednesday 18 June 2014

Great Memorable.....MANUKUMAR

DHRMന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനും ചിറയന്‍കീഴ് നിയമസഭാനിയോജകമണ്ഡലം ഗൈഡുമായ മനുകുമാര്‍.P.(36) നിര്യാതനായി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍19ാം തീയതി DHRMന്റെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: രഞ്ജിനി, മക്കള്‍: സത്ഥ, സംഘമിത്രന്‍, സൈന്ധവന്‍.


Sunday 8 June 2014

BSPയുടെസര്‍വ്വജന്‍രാഷ്ട്രീയവും DHRMന്റെസ്വത്വരാഷ്ട്രീയവുംചര്‍ച്ച

കേരളത്തിന്റെ രാഷ്ട്രീയസാമൂഹികപശ്ചാത്തലം അടിസ്ഥാനമാക്കി ''BSPയുടെ സര്‍വ്വജന്‍ രാഷ്ട്രീയത്തേയും DHRMന്റെ സ്വത്വരാഷ്ട്രീയത്തേയും'' കുറിച്ച് തിരുവനന്തപുരം ചൈത്രം ഹോട്ടലില്‍ 2014 ജൂണ്‍ 8ാം തീയതി ഞായറാഴ്ച്ച നടന്ന ചര്‍ച്ച. പങ്കെടുത്തവര്‍ ഡോ: സുരേഷ്മാനെ (BSP ദേശീയ സെക്രട്ടറി), സെലീനപ്രക്കാനം(DHRMചെയര്‍പേഴ്‌സണ്‍),തത്തുഅണ്ണന്‍, സുധാകരന്‍ I.A.S, അഡ്വ: റോബിന്‍സണ്‍ ഡേവിഡ്, വി.പ്രഭാകരന്‍ തുടങ്ങിയവര്‍...




Thursday 15 May 2014

Opening ceremony BUDDHA GRIHA,2014may15 ,thonnaikalTVPM

മഹാപൂര്‍ണിമ ദിനത്തില്‍ ഡി.എച്ച്.ആര്‍.എം സ്ഥലത്ത് താല്‍ക്കാലിക മന്ദിരം(ബുദ്ധ ഗൃഹ) ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനം ഉദ്ഘാടനം നിര്‍വഹിക്കുന്നു.




for more photos click this link:

Wednesday 14 May 2014

DHRM സ്ഥലത്ത് താല്‍ക്കാലിക ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ

DHRM സ്ഥലത്ത് താല്‍ക്കാലിക ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (2014മെയ്15 ബുദ്ധപൂര്‍ണിമ ദിനം) 
തിരുവനന്തപുരം: ആറ്റിങ്ങല്‍ കഴക്കൂട്ടം ദേശീയപാതയോട് ചേര്‍ന്ന് തോന്നയ്ക്കല്‍ 16ാം മൈലില്‍ ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ സ്ഥലത്ത് ഔദ്യോഗിക മന്ദിരം''ബുദ്ധ ഗൃഹ'' യുടെ നിര്‍മ്മാണത്തിനു മുന്നോടിയായി പണികഴിപ്പിക്കുന്ന താല്‍കാലിക കെട്ടിടത്തിന്റെ വിവധ ദൃശ്യങ്ങള്‍. മെയ് 15 നാളെ 1:30ന് ബുദ്ധപുരോഹിതന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന മന്ദിരോദ്ഘാടനം DHRM ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനം നിര്‍വഹിക്കും. തുടര്‍ന്ന് DHRM കുടുംബങ്ങളുടെ മാഹാപൂര്‍ണിമാഘോഷവും നാടന്‍പാട്ടും ഉണ്ടായിരിക്കും









happy maha poornima...


Tuesday 25 March 2014

DHRMBSP ആറ്റിങ്ങല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍...


  


DHRMജാഗ്രതാസമിതി രൂപീകരണ പ്രഖ്യാപന സമ്മേളനം 2014 മാര്‍ച്ച് 22

 പട്ടികവിഭാഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും നേരെയുള്ള പോലീസിന്റെ നീതിനിഷേധത്തിന് എതിരെ ജനസമ്പര്‍ക്ക പരിപാടി ജാഗ്രതാസമിതി രൂപീകരണ പ്രഖ്യാപന സമ്മേളനം 2014 മാര്‍ച്ച് 22 വിവേകാനന്ദ സെന്റിനറി ഹാള്‍ തിരുവനന്തപുരം.  in Thiruvananthapuram.

for more details click this link
https://www.facebook.com/media/set/?set=a.273699636122828.1073741861.107801369379323&type=1

Saturday 15 March 2014

BSPയും DHRMഉം സംയുക്തമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടും.

മാര്‍ച്ച് 15നു നടന്ന വാര്‍ത്താസമ്മേളനത്തില്‍ DHRM ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനം, BSP സംസ്ഥാനപ്രസിഡന്റ് അഡ്വ: പ്രഹളാദന്‍, BSP ദേശീയ സെക്രട്ടറി ഡോ: സുരേഷ്മാനേ,നിയുക്ത തിരുവനന്തപുരം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി സുധാകരന്‍ IAS എന്നിവര്‍.

Friday 7 March 2014

കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് പട്ടികജാതി വോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ പുതിയ തന്ത്രം;

പാര്‍ട്ടിഅടിമകളായ പട്ടികജാതിക്കാരെകൊണ്ട് ആക്രമണങ്ങള്‍നടത്തിയിട്ട് ആ ആക്രമണങ്ങള്‍ക്കുപിന്നില്‍ DHRM എന്ന് പ്രചരണം നടത്തുന്നു. CPMന്റെ കുബുദ്ധിവ്യാപകമായി നടപ്പാക്കികൊണ്ടിരിക്കുന്നത് DHRM സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ള പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ്.
2014 മാര്‍ച്ച് 1ന് രാത്രി കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്നസംഭവം ശ്രദ്ധിക്കുക..കുണ്ടറ നിയോജകമണ്ഡലത്തിലെ തൃക്കോവില്‍വട്ടം  പഞ്ചായത്തില്‍ പെടുന്ന ഡീസന്റ് മുക്ക് ചെന്താപൂരിലുള്ള പ്ലാമൂട് കോളനിയിലാണ് ആക്രമണസംഭവം  അരങ്ങേറിയത്. ജയകുമാരി എന്ന പട്ടികജാതി വീട്ടമ്മയെ വീടുകയറി യാതൊരുകാരണവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ആക്രമണകാരികളായ പട്ടികജാതിക്കാര്‍ ''തങ്ങള്‍ DHRM പ്രവര്‍ത്തകരാണെന്ന്'' വധഭീഷണിമുഴക്കികൊണ്ട് പ്രഖ്യാപിച്ചു. അത് പാര്‍ട്ടിക്കാര്‍ വ്യാപകപ്രചരണം നടത്തി. ''പട്ടികജാതി സംരക്ഷകരെന്ന് പറയപ്പെടുന്ന DHRMകാര്‍ കോളനികളില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവരാണ്. അതുകൊണ്ട് DHRM പ്രവര്‍ത്തകരെ എവിടെകണ്ടാലും നാട്ടുകാര്‍ പിടികൂടി പോലീസിനെഏല്‍പിച്ച് നാടിനെരക്ഷിക്കണം.'' മര്‍ദ്ദനത്തിന് ഇരയായ വീട്ടമ്മ തന്നെ ആക്രമിച്ച രാധാകൃഷ്ണനും സംഘവും ''DHRMകാരല്ല CPM കാരാണെന്ന്'' വെളിപെടുത്തിയതോടുകൂടിയാണ് കള്ളി വെളിച്ചത്തായത്. 
പട്ടികവിഭാഗക്കാരെ പാര്‍ട്ടിയുടെ കാല്‍കീഴില്‍ നിര്‍ത്താന്‍ തീവ്രവാദികളും ആക്രമണകാരികളുമാക്കി അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പാരാജയപ്പെട്ടപോള്‍ ബ്ലാക്ക്മാന്‍ കഥകളും വ്യാജമോഷണ സംഭവങ്ങളുമായി CPM പിന്നീട് മുന്നോട്ടുവന്നത്. അതിന്റെ കാപട്യവും പൊതുസമൂഹംതിരിച്ചറിഞ്ഞപ്പോളാണ് ഇരുട്ടിന്റെ മറവിലെ അജ്ഞാത ആക്രമണ തന്ത്രവുമായി ഈ  തെരഞ്ഞെടുപ്പുകാലത്ത് CPM ഇറങ്ങിതിരിച്ചിരിക്കുന്നത്. പാര്‍ട്ടിക്കാരുടെ ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധികുക്കയും ചെയ്യണമെന്ന് എല്ലാജനാധിപത്യവിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.