Translate

Saturday 11 May 2013

ചരിത്രകാരന്‍ ഡോ:എം.എസ്.ജയപ്രകാശിന് ഡി.എച്ച്.ആര്‍.എമ്മിന്റെ വിട...

പ്രമുഖചരിത്രകാരന്‍ എം.എസ്ജയപ്രകാശിന്റെ ദേഹവിയോഗത്തില്‍ ഡി.എച്ച്.ആര്‍.എം സംസ്ഥാനകമ്മിറ്റി അനുശോചിച്ചു. പരമ്പരാഗതചരിത്ര മാമൂലുകളെ നിരാകരിച്ചുകൊണ്ട് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെചരിത്രം തുറന്നെഴുതിയവ്യക്തിയാണ് ഡോ.എം.എസ്.ജയപ്രകാശെന്ന് അനുശോചനസന്ദേശത്തില്‍ ഡി.എച്ച്.ആര്‍.എം ചെയര്‍പെഴ്‌സണ്‍ സെലീനപ്രക്കാനം പറഞ്ഞു. ഐതിഹ്യങ്ങളുടേയും കെട്ടുകഥകളുടെയും പിന്നലെപോകുന്ന ഭാരതീയചരിത്രരചനകളുടെ സ്ഥിരംരീതി ഉപേക്ഷിച്ച് തദ്ദേശഇന്ത്യക്കാരുടെ ചരിത്രയാഥാര്‍ത്ഥ്യങ്ങളെ വെളിച്ചത്തുകൊണ്ടുവന്ന മഹാനായ ചരിത്രകാരനായിരുന്നു എം.എസ്.ജയപ്രകാശ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ വരേണ്യആര്യന്‍ ചരിത്രകാരന്മാരുടെ ജാതിമേധാവിത്വത്തെ പൊളിച്ചെഴുതുന്ന തരത്തിലുള്ളതായിരുന്നു. ദലിതുകള്‍ക്കും പിന്നേക്കന്യൂനപക്ഷങ്ങള്‍ക്കും സ്വത്വബോധം ഉണര്‍ത്തുന്ന ചിന്തയാണ് ഡോ.എം.എസ്.ജയപ്രകാശിന്റെ ചരിത്രഎഴുത്തുകളില്‍ പ്രതിഫലിച്ചിരുന്നത്. ഡോ.എം.എസ്.ജയപ്രകാശിന്റെ വിടവാങ്ങലിന് ദുഃഖസൂചകമായി ഡി.എച്ച്.ആര്‍.എം ബ്രാഞ്ചുകളില്‍ അനുശോചനകൂട്ടായ്മകള്‍ നടക്കും.

No comments:

Post a Comment