Translate

Tuesday 7 May 2013

വീണ്ടും മാതൃഭൂമിപത്രത്തിന്റെ ജാതിവെറി

കൊല്ലം: മാധ്യമങ്ങളിലൂടെ കള്ളപ്രചരണങ്ങള്‍നടത്തി ജനാധിപത്യത്തെ
കളങ്കപെടുത്തുന്ന മാതൃഭൂമി ദിനപത്രത്തിന്റെരീതിയെ ചെറുക്കണമെന്ന് ഡി.എച്.ആര്‍.എം ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനം പറഞ്ഞു. ദലിതുകള്‍ സാമൂഹ്യപ്രവര്‍ത്തകരംഗത്ത് എത്തപെട്ടപ്പോള്‍ അതിനെ തടയിടുന്നതിന് മാധ്യമങ്ങള്‍ ദലിത് തീവ്രവാദമെന്ന് ആരോപിച്ച് ദലിതരെ വേട്ടയാടിയത് കേരളം കണ്ടതാണ്. ഇടതു വലതുപക്ഷ വോട്ടുകുത്തികളായ ദലിതര്‍ക്ക് ജനാധിപത്യമൂല്യത്തെകുറിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതാണ് ദലിതരോടുള്ള പകയ്ക്കുകാരണം. ഡി.എച്ച്.ആര്‍.എം പൊതുതെരഞ്ഞടുപ്പില്‍ പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തുകയുണ്ടായി. ഇതില്‍ വെറളിപിടിച്ച മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങളും ജാതി മാധ്യമങ്ങളും അന്ന് ദലിത് വംശഹത്യയ്ക്ക് മുന്നിട്ടിറങ്ങിയത്. പൊതു സമൂഹത്തില്‍ ദലിതര്‍ കുറ്റവാളികളും സാമൂഹ്യവിരുദ്ധരുമായി ചിത്രീകരിച്ചാണ് കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെകാലത്ത് ജാതിഭീകരര്‍ വിജയം വരിച്ചത്. അന്ന് ദലിതുകളെ അടിച്ചമര്‍ത്താനായി ഏറ്റവും മുന്നിട്ടിറങ്ങിയ ദിനപത്രം ജാതിമേധാവിത്വം ഊട്ടിയുറപ്പിക്കുന്ന ഈ 'മാതൃഭൂമി' യായിരുന്നു. ആ പത്രത്തിന്റെ ജാതി മനോഭാവത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോള്‍ മെയ് 6ന് മാതൃഭൂമി ദിനപത്രത്തില്‍ വന്നവാര്‍ത്ത. എവിടെ നടക്കുന്ന കുറ്റകൃത്യങ്ങളുടേയും ഉത്തരവാദിത്വം ഡി.എച്ച്.ആര്‍.എമ്മിലേയ്ക്ക് സംശയം നീളുന്നതരത്തിലേയ്ക്കാണ് ഇവര്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നത്. ദലിത് കോളനികള്‍ ലഹരിവിമുക്തമാക്കുന്ന സന്നദ്ധപ്രവര്‍ത്തകരെ ക്രിമിനലുകളും രാജ്യദ്രോഹികളുമായി വരുത്തിതീര്‍ക്കുന്ന മാതൃഭൂമിയുടെ പതിവുകുതന്ത്രം നിര്‍ത്തല്‍ ചെയ്തില്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സെലീനപ്രക്കാനം ' നാട്ടുവിശേഷം' ഓണ്‍ലൈനോട് പറഞ്ഞു. പത്രത്തിന്റെ കൊല്ലം ജില്ല ഓഫീസിലേയ്ക്ക് പ്രകടനവും ധര്‍ണ്ണയും നടത്തുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു....

No comments:

Post a Comment