Translate

Saturday 2 February 2013

ദലിത് ബന്ധു N.Kജോസിന്റെ 130-മത് ചരിത്രഗ്രന്ഥം പ്രകാശനം

തിരു: പ്രമുഖ ചരിത്രകാരന്‍ ദലിത് ബന്ധു എന്‍കെ ജോസിന്റെ 130-മത് ചരിത്രഗ്രന്ഥം ഡി.എച്ച്.ആര്‍.എം സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് അംഗം സെലീനപ്രക്കാനം നിര്‍വഹിച്ചു. തദ്ദേശിയ കേരളം എന്ന ചരിത്രഗ്രന്ഥം ദലിത് പ്രവര്‍ത്തകന്‍ അജിത്ത് നന്ദന്‍കോടിന് നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. ചരിത്രമില്ലാത്തവരുടെ ചരിത്രകാരന്‍ അതാണ് ദലിത് ബന്ധുവെന്നും ജനാധിപത്യത്തിലേയ്ക്ക് ഒരു വഴികാട്ടിയാണ് ഈ ചരിത്രഗ്രന്ഥങ്ങള്‍ എന്നും സെലീനപ്രക്കാനം ഓര്‍മിപ്പിച്ചു. ഊഹാ പോഹ ചരിത്രകാരന്മാരില്‍നിന്നും വേറിട്ട യുക്തിചിന്തയ്ക്കടിസ്ഥാനപെടുത്തി ചരിത്രത്തോട് സത്യസന്ധമായ നീതി പുലര്‍ത്തിയ മഹാനായ ചരിത്രകാരനാണ് എന്‍.കെ.ജോസ്. ജാതി ചിന്തയും വിദേശമൂല്യങ്ങളേയും അടിസ്ഥാനപെടുത്തി ചരിത്ര നിര്‍മ്മിതി ചെയ്യുകയായിരുന്നു ഇന്നലെ വരെയും. അതില്‍ നിന്ന് വേറിട്ട ഒരു പാത ജനങ്ങള്‍ക്ക്്‌നല്‍കിയത് മഹാനായ ചരിത്രകാരന്‍ എന്‍.കെ. ജോസാണ്. അദ്ദേഹത്തിന്റെ 85-ാം പിറന്നാള്‍ ആഘോഷവും ഇന്ത്യന്‍ തദ്ദേശീയ ജനതയുടെ ചരിത്രദിനമായിട്ടാണ് ഓര്‍ക്കുന്നത്. ആ ദിനത്തില്‍ തന്നെ തദ്ദേശീയ കേരളം എന്നഗ്രന്ഥം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ദലിത് ബന്ധുവിനോട് തിരാത്ത കടപ്പാടുണ്ട് എന്ന് പ്രഥമ ദലിത് പ്രവര്‍ത്തകന്‍ അജിത്ത് നന്ദന്‍കോട് പറഞ്ഞു. ജാതിയ ചിഹ്നങ്ങളെ ഉപേക്ഷിച്ച് മാനവികതയുടെ മാതൃകയാകാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് അദ്ധ്യക്ഷതവഹിച്ച സുരേഷ് വേളമാനൂര്‍ പറഞ്ഞു. ഡി.എച്ച്.ആര്‍.എം ഹോംസ്‌ക്കൂള്‍ ഓര്‍ഗനൈസര്‍ വിനോദ് ഇലകമണ്‍ സ്വാഗതം പറഞ്ഞു. കൊല്ലം ജില്ലാ ഓര്‍ഗനൈസര്‍ കൊല്ലം സജി കൃതജ്ഞത പറഞ്ഞു.
https://www.facebook.com/media/set/?set=oa.335134346588557&type=1

No comments:

Post a Comment