Translate

Monday 12 September 2011

ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ഇന്ന് ഡി എച്ച് ആര്‍ എമ്മിന്റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

കിളിമാനൂര്‍: ദലിത് സംഘടനാ പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ച പ്രതികളെ സംരക്ഷിക്കുകയും, ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോലീസ് സ്്‌റേറഷന്‍ ധര്‍ണ്ണയും മാര്‍ച്ചും നടത്തുമെന്ന് ഡി എച്ച് ആര്‍ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. മടവൂരില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ ഡി എച്ച് ആര്‍ എമ്മിന്റെ പേരിലാണ് പോലീസ് കെട്ടിവയ്ക്കുന്നത്. നിരവധി ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നു. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് നടപടിയെടുക്കുക. കള്ളക്കേസെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ ഇന്ന് (12.9) പള്ളിക്കല്‍ പോലീസ് സറ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്. ഡി എച്ച് ആര്‍ എമ്മിനെതിരെ കഴിഞ്ഞ കുറേ കാലമായി തുടരുന്ന കള്ള പ്രചരണം പൊളിഞ്ഞതോടെ വീണ്ടും പുതിയ നുണകളുമായി പോലീസും ചില സംഘടിത ശക്തികളും രംഗത്തിറങ്ങിയതിന്റെ തെളിവാണ് ഇവിടെ നടക്കുന്നത്. വര്‍ക്കല കൊലപാതക മുള്‍പ്പെടെ കള്ളകഥകള്‍ ഒരോന്നായി പൊളിയുകയും ദലിത് സംഘടന ശക്തിപ്രാപിക്കുകയും ചെയ്യുന്നതില്‍ വിളറിപൂണ്ട ശക്തികളാണ് ഇതിനു പിന്നില്‍. അക്രമം നടത്തുന്ന സാമൂഹ്യ വിരുദ്ധ ശക്തികളെ പിടികൂടാനും ദലിത് സംഘടനാപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാകണം. ദലിതര്‍ക്കെതിരെ നടക്കുന്ന സംഘടിതമായ കള്ള പ്രചരണങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ഡി എച്ച് ആര്‍എം ജില്ലാ സമിതി അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment