Translate

Friday 12 November 2010

ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ദലിത് വേട്ടയ്‌ക്കെതിരെ

DHRM അനിശ്ചികാല സമരംതുടങ്ങി
ജനാധിപത്യ വിശ്വാസികളെ ;
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ DHRMസ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി വിവിധ ജില്ലകളില്‍ വ്യാപകമായി മത്സരിച്ചിരുന്നു. ഇതില്‍ വിളറിപിടിച്ച ജാതിവാദികള്‍ CPM-ന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇന്ന് വ്യാപകമായി ദലിത്ജനതയെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയായ് നിന്നവരേയും പിന്‍താങ്ങിയവരേയും വീടുകയറി ആക്രമിക്കുക, വഴിതടഞ്ഞ് മര്‍ദ്ദിക്കുക, വീടുകത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുക എന്നിങ്ങനെ നീളുന്നു ജാതിമേധാവികളുടെ ജനാധിപത്യത്തിലെ ജാതിനീതികള്‍. പോര്‍വിളി നടത്തിയും കൊലവിളി നടത്തിയും മുന്നേറുന്ന ജാതിസഖാക്കളുടെ പീഡനപരമ്പര കൊല്ലം-ചിതറ മുതല്‍ തൃശൂര്‍-കൊരട്ടി വരെ അത് വ്യാപിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഒത്താശയോടുകൂടി പോലീസിന്റെ കണ്‍മുമ്പില്‍ വെച്ചാണ് മിക്ക ജാതീയപീഡനങ്ങളും അരങ്ങേറുന്നത്. അതുകൊണ്ട് പരാതിപ്പെടാനോ പ്രതിഷേധിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മിക്ക ദലിത്‌കോളനിവാസികളും.DHRM എട്ട് ജില്ലകളിലായി 1088 സ്ഥാനാര്‍ത്ഥികളെയാണ് ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. ഇവര്‍ നേടിയത് 60000-ന് പുറത്ത് പരമ്പരാഗത ദലിത് വോട്ടുകളാണ്. ഘടകകക്ഷികളായി ഇരുമുന്നണിയിലും നിലനില്‍ക്കുന്ന പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ നേടുന്നതിനേക്കാള്‍ കൂടുതലാണ് ഈ വോട്ടുകള്‍. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന കാലത്ത് വിവിധ പ്രദേശത്തെ ജാതി സഖാക്കളുടെ മര്‍ദ്ദനത്തിലും വധഭീഷണിയിലും പിന്തിരിക്കപ്പെട്ടവരും ഉദ്യോഗവൃന്ദത്തിന്റെ കുബുദ്ധിയില്‍ പിന്‍തള്ളപ്പെട്ടതുമായ ദലിത് സ്ഥാനാര്‍ത്ഥികള്‍ 2850 ആണ്. ഈ ജാതീയപീഡനങ്ങളെ അതിജീവിച്ച് മത്സരരംഗത്ത് എത്തിയവരാണ് 1088 DHRMസ്ഥാനാര്‍ത്ഥികള്‍. ഇവരാണ് മാര്‍ക്‌സിസ്റ്റ് ജാതിസഖാക്കളുടെ വേട്ടയ്ക്ക് ഇന്ന് ഇരയായിക്കൊണ്ടിരിക്കുന്നത്. കാരണം കഴിഞ്ഞ അമ്പെത്തെട്ട് വര്‍ഷക്കാലം ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള കമ്മ്യൂണിസ്റ്റ് ജാതിവാദികളുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കാണ് DHRM സ്ഥാനാര്‍ത്ഥിത്വം മങ്ങലേല്‍പിച്ചത്. ആറു പതിറ്റാണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടുതട്ടിപ്പിന് ഇരയായിരുന്ന ദലിതര്‍. ഈ ജനത ജനാധിപത്യം തിരിച്ചറിഞ്ഞ് 60000 വോട്ട് നേടി ഇന്ന്കരുത്ത് തെളിയിച്ചിരിക്കുന്നു. ദലിതരുടെ പൗരസ്വാതന്ത്ര്യം തകര്‍ത്ത് അവരെ ചണ്ഡാലസഖാക്കളാക്കി തങ്ങളുടെ കാല്‍ക്കീഴില്‍ എക്കാലവും നിലനിര്‍ത്താന്‍ വേണ്ടിയാണ് ജാതിസഖാക്കള്‍ ഇപ്പോള്‍ പ്രത്യക്ഷ ആക്രമണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിന് ഓരോ പ്രാദേശിക മേഖലകളിലും പാര്‍ട്ടിനേതൃത്വം തന്നെ നേരിട്ട് പട്ടികജാതി-വര്‍ഗ്ഗ പീഡനം നടത്തുന്നതില്‍ നിന്ന് ആ ജാതീയഭീകരത നമുക്ക് മനസ്സിലാകും.കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് DHRM ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നേടിയ വോട്ടാണ് ജാതിപാര്‍ട്ടികളുടെ ദലിത് പരമ്പരാഗത വോട്ടുകള്‍ക്ക് ഇളക്കം ഉണ്ടാക്കിയത്. ഇതിനെ മുളയില്‍ നുള്ളാനാണ് കമ്മ്യൂണിസ്റ്റ് ജാതിസര്‍ക്കാരും ജാതിമാധ്യമങ്ങളും പദ്ധതിയിട്ടത്. ഇതിന് ദലിത് തീവ്രവാദം കെട്ടിച്ചമച്ച് പട്ടികവിഭാഗക്കാര്‍ കൊള്ളക്കാരും കൊലപാതകികളുമാക്കി പൊതുസമൂഹത്തില്‍ നിന്ന് ദലിതരെ ഒറ്റപ്പെടുത്തി വംശഹത്യ ചെയ്യാനാണ് ശ്രമിച്ചത്. ഇതിനെ അതിജീവിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തെ നേരിട്ടതും കുത്തക ജാതിപ്പാര്‍ട്ടികളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയതും.
ജനാധിപത്യവ്യവസ്ഥിതിയില്‍ ദലിതര്‍ക്ക് സംഘടിക്കാനും സംഘടനാ പ്രവര്‍ത്തനം ചെയ്യാനും ആത്മാഭിമാനികളായി ജീവിക്കുവാനും അവകാശമുണ്ട്. ഈ അവകാശത്തെ അടിച്ചമര്‍ത്തി ജാതിവ്യവസ്ഥ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ജനാധിപത്യ വിരുദ്ധരും രാജ്യദ്രോഹികളുമാണ്. ഇത്തരത്തില്‍ കേരളത്തില്‍ പരക്കെ പട്ടികജാതി വിഭാഗങ്ങള്‍ക്കും നേരെ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന മുഴുവന്‍ ജാതിസഖാക്കളെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് DHRM (ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ്)ന്റെ നേതൃത്വത്തില്‍ 8-11-2010 മുതല്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ജനാധിപത്യ വിശ്വാസികളുടേയും പിന്തുണയും സഹകരണവും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡനം നടത്തുന്ന ജാതിസഖാക്കളെ അറസ്റ്റുചെയ്യുക.
ദലിതരുടെ പൗരാവകാശം സംരക്ഷിക്കുക.
DHRM-ന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന സാമൂഹ്യവിരുദ്ധരെ അറസ്റ്റുചെയ്യുക.
DHRM പ്രവര്‍ത്തകരുടെമേല്‍ കള്ളക്കേസ് ചുമത്തുന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക.
പട്ടികജാതി-വര്‍ഗ്ഗക്കാരുടെ വായനാസ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ക്കെതിരെ നിയമ നടപടിയെടുക്കുക.
DHRM മുഖപത്രമായ സ്വതന്ത്രനാട്ടുവിശേഷം വാരികയുടെ വിതരണം തടസ്സപ്പെടുത്തുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരേയും പോലീസുകാര്‍ക്കെതിരേയും നിയമനടപടിയെടുക്കുക. കറുത്തവിപ്ലവ അഭിവാദനങ്ങളോടെ06-11-2010തിരുവനന്തപുരം വി.വി സെല്‍വരാജ്  (DHRMചെയര്‍മാന്‍)